അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം ലഭിച്ച ജയലളിത ജയില്‍ മോചിതയായി. പരപ്പന അഗ്രഹാര ജയിലില്‍നിന്നുമാണ് ജയലളിത മോചിതയായത്. 7500 പൊലീസുകാരെ 32 കിലോമീറ്റര്‍ ദൂരത്തില്‍ വിന്യസിപ്പിച്ച് സുരക്ഷ ഒരുക്കിയാണ് ജയലളിതയെ പുറത്തിറക്കിയത്. മൂന്ന് മണിക്ക് ശേഷമാണ് ജയില്‍ വളപ്പില്‍നിന്നും പ്രത്യേക വാഹനത്തില്‍ ജയലളിത പുറത്തിറങ്ങിയത്.