ജയലളിതയുടെ നില അതീവ ഗുരുതരം; ഗവർണർ മാധ്യമങ്ങളെ കാണും - പ്രവർത്തകർ പൊലീസുമായി തർക്കത്തിൽ

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (00:22 IST)
ചികിത്സയില്‍ക്കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് ഹൃദയാഘാതം. നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തമിഴ്‌നാട് ഗവർണർ ആശുപത്രിയിൽ എത്തിയതിന് ശേഷം തിരികെ പോയി. 1.45 ഓടെ അദ്ദേഹം മാധ്യമങ്ങളെ കാണും. കൂടുതൽ കേന്ദ്ര നേതാക്കളും തമിഴ്‌നാട്ടിലേക്ക് തിരിച്ചു. രാവിലെ ഏഴുമണിയോടെ എല്ലാ പൊലീസുദ്യോഗസ്ഥരോടും അടിയന്തരമായി ജോലിക്കെത്താന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. 
 
ഒമ്പത് കമ്പനി ദ്രുതകർമ്മസേന ചെന്നൈയിലേക്ക് പുറപ്പെട്ടു. 600 പൊലീസ് ഉദ്യോഗസ്ഥരണ് ഇപ്പോൾ ആശുപത്രിക്ക് മുന്നിലുള്ളത്. ആയിരക്കണക്കിനാളുകളണ് ആശുപത്രിക്ക് മുന്നിലുള്ളത്. അക്ഷമരായ പാർട്ടി പ്രവർത്തകർ പൊലീസ് ജീവനക്കാരുമായി വാക്ക് തർക്കത്തിലേർപ്പെടുന്നുണ്ട്.
 
തമിഴ്നാട് അതിർത്തികളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പൊലീസിനോടും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട് ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ തയാറാണെന്ന് കേന്ദ്രവും വ്യക്തമാക്കി കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക