ജാര്‍ഖണ്ഡില്‍ ബിജെപി പിന്നിലേക്ക്, കശ്മീരില്‍ പിഡിപി മുന്നില്‍

ചൊവ്വ, 23 ഡിസം‌ബര്‍ 2014 (12:01 IST)
ജാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം ഉറപ്പിച്ച ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷത്തിനും താഴെയെത്തി. ഒരു ഘട്ടത്തില്‍ 48 ആയിരുന്ന ബിജെപിയുടെ സീറ്റുനില ഇപ്പോള്‍ 38 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുകയാണ്. ജെഎംഎം നില മെച്ചപ്പെടുത്തി 21 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് 10 സീറ്റിലെ ലീഡുമായി മൂന്നാംസ്ഥാനത്തുണ്ട്. ജെവിഎം എട്ടു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ഇവിടെ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സാധ്യത കല്‍പിക്കുന്ന അര്‍ജുന്‍ മുണ്ടെ പിന്നിലാണ്. അതേ സമയം ജമ്മു കശ്മീരില്‍ രാവിലെ മുതല്‍ പിഡിപിയായിരുന്നു മുന്നിട്ടുനിന്നത്. ഇടയ്ക്ക് ബിജെപി 30സീറ്റ് എന്ന നിലയിലേക്ക് ഉയര്‍ന്നെങ്കിലും ഇപ്പോള്‍ 24 എന്ന നിലയിലാണ്. പിഡിപി വീണ്ടും മേധാവിത്വം തിരിച്ചു പിടിച്ചു. 29 എന്ന നിലയിലാണ് പിഡിപിയുടെ ലീഡ നിലനില.

കോണ്‍ഗ്രസും 17 സീറ്റില്‍ ലീഡുമായി മൂന്നാം സ്ഥാനത്താണ്. നാഷനല്‍ കോണ്‍ഫറന്‍സ് 12 സീറ്റുമായി തൊട്ടുപിന്നില്‍ തന്നെയുണ്ട്. ആര്‍ക്കും കേവലഭൂരിപക്ഷത്തിനാവശ്യമായ ലീഡ് ലഭിക്കാത്തത് കശ്മീരില്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കാണിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക