ഐഎസ് ഇന്ത്യയെ ആക്രമിക്കും; വ്യത്യസ്‌തമായ ഈ ആക്രമണം രാജ്യത്തെ നടുക്കും!
ചൊവ്വ, 30 ഓഗസ്റ്റ് 2016 (15:16 IST)
ഇന്ത്യയില്‍ വ്യത്യസ്‌തമായ രീതിയില്‍ ആക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്. ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കെതിരെ ആക്രമണം നടത്താണ് ഇന്ത്യയിലെ ഐഎസ് വിഭാഗാം തീരുമാനിച്ചിരിക്കുന്നതെന്നാണ് ഐബിയുടെ മുന്നറിയിപ്പ്.
ഇന്ത്യയില്‍ എത്തുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് നേരെ കത്തിയുപയോഗിച്ച് ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നത്. ആയുധങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഭീകരര്‍ ഈ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.
വിദേശികളായ വിനോദ സഞ്ചാരികള്‍ അധികമായെത്തുന്ന കശ്മീരിലെ ദാല്‍ തടാകത്തിന് സമീപത്ത് ആക്രമണം നടത്താനാണ് ഐസിസ് പദ്ധതിയിടുന്നത്. ശ്രീനഗര്‍, മുംബൈ, രാജസ്ഥാന്‍, ന്യൂഡല്‍ഹി, ബംഗളൂരു എന്നീ നഗരങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതിയുണ്ട്.