2022ന് മുമ്പ് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് കണക്‌ഷൻ

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (08:31 IST)
2022ന് മുമ്പ് രാജ്യത്തെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് കണക്‌ഷൻ ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയം എന്നാണ് ടെലികോം നയത്തിന്‌ പേര്.
 
ഡിജിറ്റൽ കമ്യൂണിക്കേഷൻസ് മേഖലയിൽ പത്തായിരം കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022-ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തിൽ ഡിജിറ്റൽ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.
 
കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കാൻ 5 ജി, ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിവിദ്യകൾ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമപ്പഞ്ചായത്തുകൾക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ 10 ജിബിപിഎസ് തുടൺഗിയ കാര്യങ്ങളാണ് നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍