മുഹമ്മദ് ആസിഫ്, ട്വിങ്കിള്‍ യാദവ് എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലത്തിനായി ദില്ലിയില്‍ പഠിക്കുകയായിരുന്നു ട്വിങ്കിള്‍ യാദവ്. 25കാരനായ ആസിഫും ട്വിങ്കിളും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും ഒരുമിച്ച് ജീവിക്കാനാകില്ല എന്ന് വ്യക്തമായതോടെ ഇരുവരും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരു എന്നുമാണ് പൊലീസ് പറയുന്നത്.