ഇന്ത്യയില്‍ നാലിടത്ത് തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

വ്യാഴം, 22 ജനുവരി 2015 (16:12 IST)
ഇന്ത്യയില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.  ഇന്ത്യയിലെ നാല് സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതായും ഇതിനായി തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ നിന്ന് പുറപ്പെട്ടുകഴിഞ്ഞതായാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.

ഈ മാസം 28നു മുന്‍പ് മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ , ഒഡീഷ എന്നീ സ്ഥലങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ വിശേഷ ദിവസമായ ചൊവ്വാഴ്ച ഇവിടെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോ മഹാരാഷ്ട്ര പൊലീസിനെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാനില്‍ നിന്നുള്ള ജിഹാദി സംഘടനകളായ ജമാത്ത് ഉദ്ദുവ, ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നിവരാണ് അക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക