ഇന്‍ഡോറിലെ ജല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. പ്രദേശത്തെ യഥാര്‍ത്ഥ മരണസംഖ്യ 17 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചത് ഏഴ് മരണങ്ങള്‍ മാത്രമാണ്. അതേസമയം ബോംബെ ആശുപത്രിയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. പതിനൊന്ന് രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അവരില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. ഏഴ് രോഗികള്‍ ഇപ്പോഴും ഐസിയുവില്‍ ജീവനുവേണ്ടി പോരാടുകയാണ്