ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഉത്തര്‍പ്രദേശില്‍ വച്ച് പിടിയിലായി. പൂനെ സ്വദേശി ഇജാസ് ഷെയ്ഖ് ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ സാങ്കേതിക വിദഗ്ദനായ ഇയാള്‍ 2010ലെ ലഖ്നൌ ജുമാമസ്ജിദ് സ്ഫോടനക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സഹരന്‍പുരില്‍ വച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പൂനെയിലെ കോള്‍ സെന്റര്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ഇയാള്‍ ഇന്ത്യന്‍ മുജാഹിദ്ദീനുവേണ്ടി ഭീകരര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും രേഖകളും നിര്‍മ്മിച്ചു നല്‍കിയ ആളാണെന്നും പൊലീസ് പറഞ്ഞു.
ല്‍ ഡല്‍ഹി ജുമാ മസ്ജിദിലുണ്ടായ സ്‌ഫോടനക്കേസില്‍ പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. അറസ്റ്റിലായത്. മുജാഹിദ്ദീന്റെ സാങ്കേതിക വിദഗ്ധനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
2009 മുതല്‍ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഡല്‍ഹി ജുമാ മസ്ജിദ് ഉള്‍പ്പെടെ നിരവധി ആക്രമണകേസുകളില്‍ പ്രതിയാണ്. പടിഞ്ഞാറന്‍ യു.പിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്‌റ്റെന്നും പോലീസ് വ്യക്തമാക്കി.