' അല്‍ ഖ്വായ്‌ദയെ നേരിടാന്‍ ഇന്ത്യ തയാര്‍ '

വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (12:58 IST)
ഭീകര സംഘടനകളുടെ ഏത് ആക്രമണങ്ങളെയും തടയാന്‍ ഇന്ത്യ തയാറാണെന്ന് വ്യോമസേന മേധാവി അരൂപ് രാഹ. അല്‍ ഖ്വായ്‌ദയുടെയും മറ്റ് സംഘടനകളുടെയും പ്രവര്‍ത്തനെത്തെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വ്യോമസേന മേധാവി വ്യക്തമാക്കി. കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യമൊന്നടങ്കം കനത്ത സുരക്ഷാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്നും. അതിനായി  പാക്കിസ്ഥാനിലെ താലിബാന്‍ നേതാവ് ഉമര്‍ അസീമിനെ നിയമിച്ചതായും അല്‍ ഖ്വായ്‌ദ നേതാവ്  സവാഹിരി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷ ശക്തമാക്കിയത്. ബുധനാഴ്ച രാത്രിയാണ് സവാഹിരിയുടെ 55 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്ത് വന്നത്. ഒരു കാലത്തു മുസ്ലിം ഭൂമിയായിരിക്കുകയും പിന്നീടു പിളര്‍ക്കുകയും ശിഥിലമാക്കുകയും ചെയ്ത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദിന്റെ കൊടിയുയര്‍ത്തുമെന്നും. ഇന്ത്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ശാഖ ആരംഭിച്ചതായി പ്രഖ്യാപനമുണ്ടായത്.

മ്യാന്‍മര്‍, ബംഗദേശ്, അസം, ഗുജറാത്ത്, അഹമ്മദാബാദ്, കശ്മീര്‍ എന്നിവിടങ്ങളിലെ മുസ്ലിം ജനതയ്ക്ക് ആഹ്ളാദകരമായ സന്ദര്‍ഭമാണിത്. ഈ മേഖലയില്‍ മുസ്ലിംകളെ അനീതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ഈ പുതിയ ശാഖ മോചിപ്പിക്കും - സവാഹിരി വീഡിയോയില്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക