പാക്കിസ്ഥാനില്‍ വരെ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കഴിഞ്ഞാഴ്ച ഇസ്ലാമാബാദില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാഖാന്‍ നടത്തിയ റാലിയില്‍ ഒരു വീഡിയോ പ്ലേ ചെയ്തിട്ടുണ്ടായിരുന്നു. അത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റേതായിരുന്നു. അമേരിക്കയുടെ ഭീഷണിയെ അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ കുറിച്ചുള്ളതായിരുന്നു ആ വീഡിയോ.