ഇന്ത്യന്‍ ആക്രമണത്തില്‍ മൂന്ന് പാക് സൈനികള്‍ കൊല്ലപ്പെട്ടു; 14 പോസ്‌റ്റുകള്‍ തകര്‍ത്തു - അതിര്‍ത്തിയില്‍ പാക് ആക്രമണം തുടരുന്നു

ചൊവ്വ, 1 നവം‌ബര്‍ 2016 (20:44 IST)
രാജ്യാന്തര അതിർത്തിയിൽ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം തുടരുന്നതോടെ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ആർമിയ മേഖലയിലെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയില്‍ മൂന്ന് പാക് റേഞ്ചേഴ്‌സ് കൊല്ലപ്പെടുകയും 14 പാക് പോസ്റ്റുകൾ തകരുകയും ചെയ്‌തു.

ഇന്നു രാവിലെ മുതൽ അതിര്‍ത്തിയിലുടനീളം പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ് ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 22 പേർക്ക് പരുക്കേറ്റിരുന്നു.

രാജ്യാന്തര അതിര്‍ത്തിക്ക് സമീപമുള്ള റാംഗ്ര, സാംബ എന്നീ സെക്ടറുകളിലാണ് മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. സാംബയിലെ ജനവാസ കേന്ദ്രമായ രാംഗര്‍ ലക്ഷ്യമാക്കിയുള്ള വെടുവെയ്പ്പിലാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടത്.  

അതിനിടെ, കശ്മീർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി മനോഹർ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക