തീവ്രവാദത്തിനെതിരെ പാകിസ്താനും ഇന്ത്യയും കൈകോര്‍ക്കണം, ലക്ഷ്യം സമാധാനമെന്ന് മെഹ്ബൂബ മുഫ്തി

വെള്ളി, 29 ഏപ്രില്‍ 2016 (16:47 IST)
സമാധാനം നിലനില്‍ക്കണമെങ്കില്‍ ഇന്ത്യയും പാകിസ്താനും പരസ്പരം കൈകോര്‍ക്കണമെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. തീവ്രവാദം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് വേണ്ടതെന്നും ഇത്തരത്തിലുള്ള നല്ല കാര്യത്തിനായി പണം മുടക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി അറിയിച്ചു. 
 
മുസ്ലിം രാജ്യങ്ങളാണ് തീവ്രവാദത്തിന് ഇരകളാകുന്നത്. ലോക രാജ്യങ്ങള്‍ തമ്മിലുള്ള ഒത്തൊരുമ തീവ്രവാദ പ്രദേശങ്ങളെ കലുഷിതരാക്കുമെന്നും അതിനാല്‍ രാജ്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ഒരുമിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഇത് മാറും. തീവ്രവാദ സംഘടനകളുമായി ഏറ്റുമുട്ടണമെങ്കില്‍ ലോക രാജ്യങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഭീകരവാദം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയും പാകിസ്താനും ബോധവാന്മാരായിരിക്കണമെന്നും അതിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ടത് ഇരുരാജ്യത്തിന്റേയും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. പത്താകോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഇറാനുമായി കരാറില്‍ ഒപ്പിട്ട സ്ഥിതിക്ക് എന്തുകൊണ്ട് ഇന്ത്യക്ക് അത്തരത്തിലൊരു തീരുമാനം സ്വീകരിച്ചുകൂടാ എന്ന് മന്ത്രി നേരത്തേ ചോദിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക