സത്യം എനിക്കും എന്റെ ദൈവത്തിനും അറിയാം; യാക്കൂബ് അവസാനം പറഞ്ഞതിങ്ങനെ
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (14:50 IST)
വിവാദങ്ങള്‍ ബാക്കിയാക്കി മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ രാജ്യം തൂക്കിലേറ്റി. ശിക്ഷ നടപ്പാക്കിയതിനു പിന്നാലെ യക്കൂബ് കഴുമരത്തിലേറും മുമ്പ് പറഞ്ഞന്‍ വാക്കുകള്‍ പുറത്തുവന്നു. തൂക്കിലേറ്റപ്പെടുന്നതിന് സെക്കന്റുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ യാക്കൂബ് പറഞ്ഞ വാക്കുകളാണ് പുറത്തായത്.
'സത്യം എനിക്കും എന്റെ ദൈവത്തിനും അറിയാം. നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ജോലിയല്ലേ. അതുകൊണ്ട് ഞാന്‍ ക്ഷമിക്കുന്നു...' ഇങ്ങനെയാണ് യാക്കൂബ് അവസാനം പറഞ്ഞത്. വിറയ്‌ക്കുകയോ വിയര്‍ക്കുകയോ ചെയ്യാതെയായിരുന്നു മേമന്‍ കഴുമരത്തിലേക്ക് പോയത്.
കൃത്യം ഏഴ് മണിയോടെ ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായി ഇരുമ്പ് ലിവര്‍ വലിച്ചു. പിന്നീട് 7.30 യോടെ ജയില്‍ ഡോക്‌ടര്‍ എത്തി മരണം സ്‌ഥിരീകരിച്ചു. നേരത്തേ തന്നെ ശിക്ഷ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ജയില്‍ അധികൃതര്‍ നടത്തിയിരുന്നു. പൂനെയില്‍ കസബിന്റെ ശിക്ഷ നടപ്പാക്കിയ മൂന്ന് കോണ്‍സ്‌റ്റബിള്‍മാരെ നാഗ്‌പൂരില്‍ നേരത്തേ നിയോഗിച്ചിരുന്നു.