രാജ്യത്തെ ഐ ഐ ടികളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ആണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജുവും ബ്രിജേഷും. രാജുവിന് 167ആം റാങ്ക് ലഭിച്ചപ്പോള്‍ ബ്രിജേഷിന്റെ റാങ്ക് 410. എന്നാല്‍, കുടുംബത്തിന്റെ ദിവസ ചിലവിനായി അഹോരാത്രം പണിയെടുക്കുന്ന ധര്‍മ്മരാജിന് മക്കളുടെ റാങ്ക് ലബ്‌ധിയില്‍ അത്ര സന്തോഷമില്ല. കാരണം, വേറൊന്നുമില്ല ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ ഇവര്‍ക്ക് ഐ ഐ ടിയില്‍ പ്രവേശനഫീസ് എങ്ങനെ നല്കുമെന്ന ചിന്തയാണ് ധര്‍മ്മരാജിനെ അലട്ടുന്നത്. ഇതിനിടെ, സഹായഹസ്തവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.