മറ്റാരേക്കാളും പ്രിയങ്കയെ താന്‍ വിശ്വസിക്കുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ മനസു തുറന്നത്. സജീവരാഷ്ട്രീയത്തില്‍ പ്രിയങ്ക ഇടപെടുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും എന്നാല്‍ അന്തിമതീരുമാനം സഹോദരിയുടേത് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോകത്തില്‍ താന്‍ മറ്റാരേക്കാളും ഏറ്റവുമധികം വിശ്വസിക്കുന്നത് സഹോദരി പ്രിയങ്കയെയാണ്. പ്രിയങ്ക രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അന്തിമതീരുമാനം പ്രിയങ്കയുടേതാണ്. എപ്പോള്‍, എങ്ങനെ രാഷ്ട്രീയത്തില്‍ ഇടപെടണമെന്നതും പ്രിയങ്കയുടെ മാത്രം തീരുമാനമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.