‘യുണൈറ്റഡ് നാഷന്‍സ് പ്രോഗ്രാം ഓണ്‍ എച്ച്ഐവി, എയ്ഡ്സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയില്‍ പത്തില്‍ നാല് പേര്‍ക്കെന്ന തോതില്‍ എച്ച്.ഐ.വി ബാധിക്കുന്നുവെന്നും ഇവര്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.
ചൈന,ഇന്ത്യ,ഇന്തോനേഷ്യ,മ്യാന്‍മര്‍,തായ്ലന്‍റ്,വിയറ്റ്നാം എന്നീ ആറു രാജ്യങ്ങളാണ് ഏഷ്യാ പസഫിക് മേഖലയില്‍ എച്ച്.ഐ.വി ബാധയില്‍ ഉയര്‍ന്ന നിരക്ക് കാണിക്കുന്നത്. 2013ന്‍റെ അവസാനത്തില്‍ ഈ മേഖലയില്‍ മാത്രം 48 ലക്ഷം പേരാണ് എച്ച്ഐവി ബാധിതരായി കണക്കാക്കിയിരിക്കുന്നത്.