നാലുസംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; ഉഷ്ണതരംഗത്തില്‍ ചൂട് 45 ഡിഗ്രി സെല്‍ഷ്യസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ഏപ്രില്‍ 2024 (13:11 IST)
രാജ്യത്ത് ഉഷ്ണതരംഗ സാധ്യതയില്‍ വരുന്ന മൂന്നുദിവസം നാലുസംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ബീഹാര്‍, വെസ്റ്റ്ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഈ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ചൂട് നിലനില്‍ക്കുന്നതിനാല്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
അതേസമയം കാലാവസ്ഥാ വകുപ്പ് തെലങ്കാന, കര്‍ണാടക, സിക്കിം എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പശ്ചിമബംഗാള്‍ ഗുജറാത്ത്, ബീഹാര്‍, സിക്കിം, ഓഡീഷ, ജാര്‍ഖണ്ഡ്, കേരളം എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ കാലയ്കുണ്ഡ, കണ്ടല എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ ചൂട് 45.4 ഡിഗ്രി സെല്‍ഷ്യസാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍