പട്ടേല്‍ സമര നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പുതിയ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ചു. അഖില ഭാരതീയ പട്ടേല്‍ നവനിര്‍മാണ്‍ സേന എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ആദ്യപ്രസിഡന്റായി ഹര്‍ദ്ദിക്കിനെ തെരഞ്ഞെടുത്തു. 17 സംസ്ഥാനങ്ങളില്‍ സംഘടനയ്ക്ക് ഘടകങ്ങളും ഭാരവാഹികളുമായതായി ഹാര്‍ദ്ദിക് അറിയിച്ചു.
കുര്‍മി, മറാത്ത, ഗുജ്ജര്‍, പട്ടേല്‍ സമുദായങ്ങളെ ഒരുമിപ്പിക്കാന്‍ സംഘടന പ്രയത്‌നിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണയ്ക്കുമെന്നും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല അദ്ദേഹം കുര്‍മി സമുദായക്കാരനായതു കൊണ്ടാണ് പിന്തുണ നല്‍കുന്നതെന്നും പട്ടേല്‍ വിശദീകരിച്ചു. ഇതുകൂടാതെ ഗുജ്ജര്‍ സമുദായത്തിന് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി രാംലീല മൈതാനത്ത് റാലിനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.