ഗുര്‍മീതിന്റെ ജയില്‍ ജീവിതം എങ്ങനെ പോകുന്നു ?; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (19:29 IST)
ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ മനോനില തെറ്റിയതായി റിപ്പോര്‍ട്ട്. വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് രാത്രിയില്‍ ഉറങ്ങാതിരിക്കുകയും എപ്പോഴും തനിയെ സംസാരിക്കുകയുമാണെന്നാണ് പുറത്തുവന്ന വാര്‍ത്ത.
കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഗുര്‍മീതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഗുര്‍മീത് പലപ്പോഴും തനിയെ സംസാരിക്കും. ജയിലില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ പഞ്ചാബിയില്‍ 'എന്റെ വിധി എന്താ ദൈവമേ' എന്ന് ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു. ആരോടും സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നും സഹതടവുകാരന്‍ വ്യക്തമാക്കി.
ജയിലില്‍ ഗുര്‍മീതിനു വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണ്. സാധാരണ തടവുകാരനായിട്ടാണ് അദ്ദേഹം ജയിലില്‍ കഴിയുന്നതെന്നും സഹതടവുകാരന്‍ പറഞ്ഞു.