'ഗുലാബ്' ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍; നാളെ കരതൊടും, മുന്നറിയിപ്പ്

ശനി, 25 സെപ്‌റ്റംബര്‍ 2021 (12:29 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. 
 
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം രാവിലെ 5.30 ഓടെയാണ് ശക്തിപ്രാപിച്ചു അതിതീവ്ര ന്യൂനമര്‍ദമായി മാറിയത്. ഗോപാല്‍പുരിന് ( ഒഡിഷ ) 510 km കലിംഗപട്ടണത്തിന്  (ആന്ധ്രാപ്രദേശ് ) 590 km അകലെയായാണ് അതിതീവ്ര ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. 
 
അതിതീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു 'ഗുലാബ്' ചുഴലിക്കാറ്റായി മാറി പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച (സെപ്റ്റംബര്‍ 26 ) വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
 
കേരളത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 25) മുതല്‍ 28 വരെ മഴ സജീവമാകാന്‍ സാധ്യത. സെപ്റ്റംബര്‍ 27, 28 തീയതികളില്‍ മധ്യ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത.
 
ചുഴലിക്കാറ്റിന് 'ഗുലാബ്' എന്ന് പേരിട്ടിരിക്കുന്നത് പാക്കിസ്ഥാന്‍ ആണ്. റോസ് എന്നാണ് ഇതിന്റെ അര്‍ത്ഥം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍