ഷാരൂഖ് ഖാന്‍, കത്രീന കൈഫ്....ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച 6 ബോളിവുഡ് താരങ്ങള്‍ ഇവരൊക്കെ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഫെബ്രുവരി 2022 (19:09 IST)
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഇന്റസ്ട്രീയില്‍ ഒന്നാണ് ബോളിവുഡ്. പലമേഖലകളില്‍ പ്രശസ്തരായവരാണ് ബോളിവുഡ് താരങ്ങള്‍. ഗിന്നസ് ബുക്കില്‍ ഷാറൂഖ് ഖാന്‍ ഇടം നേടുന്നത് 2013ലാണ്. 2013ല്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസീന്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ഒന്നാം സ്ഥാനത്ത് ഷാറൂഖ് ഖാനായിരുന്നു. 220.5 കോടി രൂപയായിരുന്നു വരുമാനം. ഇതേമാനദണ്ഡത്തില്‍ കത്രീന കൈഫും ഗിന്നസ് ബുക്കില്‍ ഇടം നേടി.
 
ഫോബ്‌സ് മാസികയുടെ വരുമാനം കൂടുതലുള്ള ബോളിവുഡ് നടിമാരുടെ പട്ടികയില്‍ 2013ല്‍ കത്രീനയായിരുന്നു മുന്നില്‍. ബോളിവുഡ് പ്രശസ്ത ഗായകന്‍ കുമാര്‍ സനു ഗിന്നസ് ബുക്കില്‍ ഇടം നേടിയത് ഒറ്റദിവസം കൊണ്ട് 28 പാട്ടുകള്‍ പാടിക്കൊണ്ടാണ്. തുടര്‍ച്ചയായി 12 മണിക്കൂര്‍ സിനിമയുടെ പ്രമോഷനുവേണ്ടി വേദികള്‍ പങ്കിട്ടതിനാണ് അഭിഷേക് ബച്ചന്‍ ഗിന്നസ് ബുക്കില്‍ കയറിക്കൂടിയത്. 
 
19ഗായകര്‍ക്കൊപ്പം പാട്ട് പാടിയതിന് അമിതാഭ് ബച്ചനും ഗിന്നസ് നേടി. ഗായിക ആശ ബോസ്ലെ, നടി സോനാക്ഷി സിന്‍ഹ എന്നിവരും ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍