സച്ചിന് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് ഗ്രെഗ് ചാപ്പല്‍. ദ്രാവിഡിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടില്ലെന്നും സച്ചിന്റെ വീട്ടില്‍ ഒരു തവണ മാത്രമാണ് പോയതെന്നും ചാപ്പല്‍ പറഞ്ഞു.
നേരത്തെ സച്ചിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ പ്ളേയിംഗ് ഇറ്റ് മൈ വേ പരിശീലകനായിരുന്ന കാലത്തെ ചാപ്പലിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു.
2007 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു രാഹുല്‍ ദ്രാവിഡിനെടീമിന്റെ ക്യാപ്ടന് സ്ഥാനത്ത് നിന്നും നീക്കി തന്നോടെ നായക സ്ഥാനം ഏറ്റെടുക്കണമെന്ന് ചാപ്പല്‍ തന്റെ വീട്ടിലെത്തി ആവശ്യപ്പെട്ടെന്നും ലോകകപ്പ് പടിവാതില്ക്കല് നില്ക്കുന്ന നിമിഷത്തില്‍ ദ്രാവിഡിനെ ചതിക്കുന്ന തരത്തിലുള്ള ഈ തീരുമാനത്തില്‍ താന്‍ വഴങ്ങിയില്ലെന്നും ആത്മകഥയില്‍ സച്ചിന് പറയുന്നു.
തന്റെ ആശയങ്ങള്‍ കളിക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ചാപ്പല്‍ ഒരു റിംഗ് മാസ്റ്ററിനെ പോലെയാണ് പെരുമാറിയതെന്നും സച്ചിന് പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്