സുഖമുള്ള ജൊലി ചെയ്യാനാണ് നമ്മള്‍ക്കെല്ലവര്‍ക്കും താല്‍പ്പര്യം. അത്തരം ജൊലികള്‍ അല്ലെങ്കില്‍ അതിനു പറ്റിയ സാഹചര്യങ്ങള്‍ ഒരുക്കുന്ന കമ്പനികള്‍ തേടിയാകും നമ്മള്‍ എല്ലാവരും ജോലിതെണ്ടി നടക്കുക. എന്നാല്‍ ജോലി ചെയ്യാന്‍ സുഖമുള്ള കമ്പനി ഏതെന്ന് ചോദിച്ചാല്‍ ഇനി പറഞ്ഞോളു അത് ഗൂഗിളാണെന്ന്.
ഇക്കണോമിക് ടൈസാണ് ഈ സ്ഥാനം ഗൂഗിളിനു നല്‍കിയത്. 600 സ്ഥാപനങ്ങളില്‍ സര്‍വ്വേ നടത്തിയാണ് ജോലി ചെയ്യാന്‍ മികച്ച അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടിക ഇക്കണോമിക് ടൈംസ് കണ്ടെത്തിയത്. മികച്ച വേതന നിരക്കുകളും മികച്ച ആനുകൂല്യങ്ങളുമാണ് ഗൂഗിളിനെ 'ജോലി ചെയ്യാന്‍ ഇന്ത്യയിലെ മികച്ച കമ്പനി' ആയി അഞ്ചാം വട്ടവും തിരഞ്ഞെടുത്തത്.
രണ്ടാം സ്ഥാനത്തായി ഉള്ളത് ഇന്റല്‍ ആണ് , കഴിഞ്ഞ വര്‍ഷവും രണ്ടാം സ്ഥാനം ഇന്റലിന് ആയിരുന്നു . മൂന്നാം സ്ഥാനത്തായി മാരിയെറ്റ് ഹോട്ടല്‍ ഗ്രൂപ്പ് ആണ് ഉള്ളത്. മല്‍ട്ടി നാഷണല്‍ കമ്പനികള്‍ ആദ്യ സ്ഥാനങ്ങള്‍ കയ്യടക്കിയപ്പോള്‍ ഗോദറേജ് കണ്‍സ്യൂമര്‍ സര്‍വീസ് ഉം ഉജ്ജിവാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഉം ആണ് ആദ്യ പത്തു സ്ഥാനങ്ങളിലെ ഇന്ത്യന്‍ കമ്പനികള്‍.