ശുചീകരണ തൊഴിലാളിയുടെ കൈയ്യില്‍ ഒരുകോടിയുടെ സ്വര്‍ണ്ണം!
വിമാനത്താവളത്തിലെ ജോലിക്കാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുന്നതിന് പുതിയ മാര്‍ഗം. ഇത്തവണ ശുചീകരണ തൊഴിലാളിയെ ആണ് സ്വര്‍ണ്ണ കടത്തുകാര്‍ ഉപയോഗിച്ചത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലയിരുന്നു സംഭവം.
യുവരാജ് സൊളാങ്കി എന്ന 21-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. നിന്നും ഒരുകോടി രൂപ വിലവരുന്ന നാല് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്
മുന്‍പും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നേരത്തെ ഇവിടെ നിന്ന് കള്ളക്കടത്തുകാര്‍ക്ക് സഹായം ചെയ്ത രണ്ടു സിആര്‍പിഎഫുകാരെ പിടികൂടിയിരുന്നു.