രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് ബി ജെ പി എം പി ഗോപാല്‍ ഷെട്ടി. പട്ടിണി കൊണ്ടല്ല രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഒരു ഫാഷനും ട്രെന്‍ഡിനും വേണ്ടിയെന്നുമായിരുന്നു ഷെട്ടിയുടെ പരാമര്‍ശം. അതേസമയം, ഷെട്ടിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ബി ജെ പി എംപിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും അല്ല കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ എന്നു പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. എല്ലാ കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത് തൊഴില്‍ ഇല്ലാത്തതു കൊണ്ടല്ല. ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരസ്പരം മത്സരിക്കുകയാണെന്നും ഷെട്ടി പരിഹസിച്ചു.