ഒഡീഷയിലെ 25 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ടെസ്റ്റ് നടത്താനുപയോഗിച്ച കിറ്റിലെ അപാകതയെന്ന് അധികൃതര്‍. ഒഡിഷയിലെ വീര്‍ സുരേന്ദ്രസായ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ 25 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ ആര്‍ ടി പിസിആര്‍ പരിശോധനയില്‍ ഇവര്‍ക്ക് നെഗറ്റീവ് ആവുകയായിരുന്നു. ആദ്യം നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് ഫലം പോസിറ്റീവ് ആയത്.