എന്‍ജിനീയര്‍മാര്‍ക്ക് നിലവാരമില്ല: രാജ്യത്തെ ആറ്ലക്ഷം എന്‍ജിനീയറിങ് സീറ്റുകള്‍ വെട്ടിക്കുറയ്ക്കും
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (11:49 IST)
രാജ്യത്തെ എന്‍ജിനീയര്‍മാര്‍ക്ക് നിലവാരമില്ല എന്ന റിപ്പോര്‍ട്ടുകളേതുടര്‍ന്ന് എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിയുന്നത് തടയാന്‍ കടുത്ത നടപടിയുമായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ). ഇതിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് രജ്യത്തെ ആറ് ലക്ഷം എന്‍ജിനീയറിംഗ് സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് എഐസിടിഇ വെട്ടിക്കുറയ്ക്കും.
16.7 ലക്ഷം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പ്രതിവര്‍ഷം വിവിധ വിഭാഗങ്ങളിലായി എന്‍ജിനീയറിങ് പ്രവേശനം നേടുന്നത്. ഇത് 10-11 ലക്ഷമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എഐസിടിഇ അധ്യക്ഷന്‍ അനില്‍ സഹസ്രാബുദ്ധെ അറിയിച്ചു. വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നവിധം നിര്‍ബന്ധിതമായി സീറ്റുകള്‍ വെട്ടിക്കുറയ്ക്കുകയല്ല, നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഭാഗികമായോ, പൂര്‍ണമായോ നിര്‍ത്താന്‍ സൗകര്യം ഒരുക്കുകയായിരിക്കും ചെയ്യുക- സഹസ്രബുദ്ധെ പറഞ്ഞു.
ആവശ്യകതയ്ക്കനുസരിച്ചുള്ള ഉദ്യോഗാര്‍ഥികളേ മാത്ര്ക്കം, ലഭ്യമാക്കുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നില്‍ നിലവാരമില്ലാത്തതിനാല്‍ രാജ്യത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നവരില്‍ വളരെ ചെറിയശതമാനംമാത്രമാണ് തൊഴിലിന് പറ്റുന്നവരെന്നാണ് വിവിധ സര്‍വേകളില്‍ കണ്ടെത്തിയത്. ഇതേകാരണത്താല്‍ ഐ.ഐ.ടി, എന്‍.ഐ.ടി.കളിലേയും ബിറ്റ്‌സ് പോലുള്ള സ്ഥാപനങ്ങളിലേയും വിരലിലെണ്ണാവുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളേജുകളിലേയും വിദ്യാര്‍ഥികളെ മാത്രമാണ് ജോലിക്ക് പരിഗണിക്കുന്നത്.
അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത കോളേജുകള്‍ മുളച്ചുപൊന്തുന്നതാണ് എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരമിടിയാന്‍ പ്രധാന കാരണം. മതിയായ യോഗ്യതകളുള്ള അധ്യാപകരുടെ അഭാവവും എന്‍ജിനീയറിങ് സീറ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും നിലവാരത്തകര്‍ച്ചയുടെ ആക്കം കൂട്ടി. ഈ സാഹചര്യത്തിലാണ് എഐസിടിഇ പുനര്‍വിചിന്തനത്തിന് ഒരുങ്ങുന്നത്.