കടുത്ത വരള്‍ച്ച: തെലങ്കാനയില്‍ ജീവനൊടുക്കിയത് 350 കര്‍ഷകര്‍

ബുധന്‍, 5 നവം‌ബര്‍ 2014 (13:29 IST)
തെലങ്കാനയില്‍ കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് 350 ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു  മുഖ്യമന്ത്രിയായി അധികാരത്തിലേറി അഞ്ചുമാസത്തിനുള്ളിലാണ് ഇത്രയേറെ കര്‍ഷക ആത്മഹത്യ നടന്നത്.
 
64 ഓളം കര്‍ഷകരാണ് ഖാരിഫ് വിളവെടുപ്പ് കാലത്ത് മേദക്ക് ജില്ലയില്‍ മാത്രം ജീവനൊടുക്കിയത്.കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ച് അധികാരത്തിലേറിയതെന്നും എന്നാല്‍ 10,000 രൂപ പോലും ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.
 
കടുത്ത വരള്‍ച്ചയും ഇതേത്തുടര്‍ന്ന് കുഴല്‍ക്കിണറുകളും ജലസ്രോതസ്സുകളും വറ്റിയതും. വൈദ്യുതി വിതരണം മുടങ്ങിയത് മൂലം കൃഷിസ്ഥലത്തെത്തിക്കാന്‍ സാധിക്കാത്തതുമാണ് കര്‍ഷകരെ  വലക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 
 

വെബ്ദുനിയ വായിക്കുക