കിഡ്‌നി തട്ടിപ്പ് കേസ്: ആശുപത്രി സിഇഒയും ഡയറക്ടരും ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

ബുധന്‍, 10 ഓഗസ്റ്റ് 2016 (14:25 IST)
കിഡ്‌നി വില്‍പ്പന നടത്തിയ കേസില്‍ അഞ്ച് ഡോക്ടര്‍മാരും ആശുപത്രി സിഇഒയും ഡയറക്ടരും അറസ്റ്റില്‍. മുംബൈയിലെ ഡോ എല്‍എച്ച് ഹിരാണാനന്ദനി ആശുപത്രി സിഇഒ ഡോ സുജിത് ചാറ്റര്‍ജി, ഡയറക്ടര്‍ ഡോ അനുരാഗ് നായിക്, ഡോ മുകേഷ് സേത്, ടോ മുകേഷ് ഷാ, ഡോ പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്.
 
അനധികൃതമായി കിഡ്‌നി വില്‍പ്പന നടത്തിയെന്നും കിഡ്‌നി മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പന്ത്രണ്ട് പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
 
രോഗികള്‍ അറിയാതെയാണ് ഇവര്‍ കിഡ്‌നികള്‍ ശസ്ത്രക്രിയ ചെയ്‌തെടുക്കുന്നത്. വ്യാജ രേഖകളില്‍ ഒപ്പിടീച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. ആശുപത്രിയില്‍ കൂടുതല്‍ പേര്‍ കിഡ്‌നി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക