ഡീസല്‍ വില നിയന്ത്രണം നീക്കി; മൂന്നു രൂപയോളം കുറയും

ശനി, 18 ഒക്‌ടോബര്‍ 2014 (19:51 IST)
കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണം നീക്കി. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ഇതോടെ പെട്രോളിന് പിന്നാലെ ഡീസല്‍ വില നിയന്ത്രിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് സ്വന്തമായി.

അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് ഡീസല്‍ വില കുറച്ചു. ഡീസല്‍ വില 3.37 (ഡല്‍ഹി) രൂപയുടെ കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

പെട്രോളിന് പിന്നാലെ ഡീസല്‍ വില നിയന്ത്രിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് സ്വന്തമായതോടെ സര്‍ക്കാരിന് ഇനി മണ്ണെണ്ണയുടെ മാത്രമാണ് വില തീരുമാനിക്കാനാകുക. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ ഡീസല്‍വില നിര്‍ണ്ണയ അവകാശം എണ്ണകമ്പനികള്‍ക്ക് നല്‍കാന്‍ നീക്കം നടന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക