ആരും മുറുമുറുക്കേണ്ട; നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് അമിത് ഷാ

വെള്ളി, 11 നവം‌ബര്‍ 2016 (15:52 IST)
രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ തീരുമാനമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
 
രാജ്യത്ത് 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ഭീകരര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടി മൂലം കുടുങ്ങിയത് ഭീകരരും നക്‌സലറ്റുകളും ഹവാല ഏജന്‍സികളുമാണെന്നും അദ്ദേഹം പറഞ്ഞു.
 
ഇക്കാര്യത്തില്‍ സാധാരണക്കാർ വേവലാതിപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ കോൺഗ്രസോ മുലായ് സിങ് യാദവോ കെജരിവാളോ മുറുമുറുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക