ഡല്‍ഹി റേപ്പ് കേസ് പ്രതിക്ക് സഹതടവുകാരന്റെ മര്‍ദ്ദനം
ഡല്‍ഹി റേപ്പ് കേസ് പ്രതിക്ക് സഹതടവുകാരന്റെ മര്‍ദ്ദനം. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയെയാണ് സഹതടവുകാര്‍ തല്ലിച്ചതച്ചത്. പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കനത്തസുരക്ഷയെ മറികടന്നായിരുന്നു സഹതടവുകാരന്റെ മര്‍ദ്ദനം.
ഡല്‍ഹി കൂട്ടമാനംഭംഗ കേസിലെ പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാള്‍ ജയില്‍ അധികൃതര്‍ക്കും കോടതിക്കും പരാതി നല്‍കി