ഡല്‍ഹിയില്‍ ചരിത്രം വഴിമാറി, കെജ്രി‌വാള്‍ അധികാരത്തിലേക്ക്

ചൊവ്വ, 10 ഫെബ്രുവരി 2015 (10:42 IST)
ചരിത്രപരമായ തിരിച്ചുവരവോടെ കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകാനൊരുങ്ങുന്നു. എക്സിറ്റ് പോളികളെ പോലും തോല്‍പ്പിക്കുന്ന വിജയത്തോടെയാണ് കെജ്രിവാള്‍ അധികാരത്തിലെത്തുന്നത്. നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 70ല്‍ 62 സീറ്റുകളാണ് എ‌എപി നേടിയിരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി പുതിയൊരു രാ‍ഷ്ട്രീയ ഡല്‍ഹിയില്‍ കാഴ്ചപ്പാടാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.  
 
ലോക്സഭയില്‍ കോണ്‍ഗ്രസിന് പറ്റിയതുപോലെ ഡല്‍ഹി നിയമസഭയില്‍ ബിജെപിക്ക് സംഭവിക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാനുള്ള യോഗ്യത ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജനം ബിജെപിക്ക് നല്‍കിയില്ല.  പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെങ്കില്‍ 7 എം‌എല്‍‌എമാര്‍ ലഭീക്കണം. എന്നാല്‍ ഡല്‍ഹിയില്‍ ബിജെപിക്ക് 5 സീറ്റും സഖ്യകക്ഷികള്‍ക്ക് രണ്ടു സീറ്റും മാത്രമാണ് ലഭിച്ചിരിക്കുന്നത്.
 
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോള്‍ ബിജെപി ചരിത്രത്തിലേ തന്നെ വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പിന്തുണയോടെയാണ് എ‌എപി അധികാരത്തിലെത്തിയത്, അതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ 49 ദിവസത്തെ ഭരനത്തിനു ശേഷം കെജ്രിവാള്‍ രാജിവയ്ക്കുകയായിരുന്നു.  എന്നാല്‍ ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതെ വാഗ്ദാനങ്ങളും നയങ്ങളും നടപ്പിലാക്കാനുള്ള അനുമതിയാണ് കെജ്രിവാളിന് ഡല്‍ഹി നല്‍കിയിരിക്കുന്നത്. സത്യപ്രതിജ്ഞ ഫെബ്രുവരി 14ന് രാം ലീല മൈതാനത്ത് നടക്കുമെന്നാണ് എ‌എപി അറിയിച്ചിരിക്കുന്നത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക