ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ കുതിപ്പ്. ആകെയുള്ള 270 സീറ്റില്‍ 150ല്‍ സീറ്റും ബിജെപിക്ക് സ്വന്തം. മൂന്ന് മുനിസിപ്പാലിറ്റിയിലും ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്തുമുണ്ട് . ഇന്ന് ഉച്ചയോടെ പൂര്‍ണമായ ഫലങ്ങള്‍ വരുമെന്നാണ് സൂചന.
അതേസമയം ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് സാധ്യതയെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ വന്നിരുന്നു. 200ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്നും പ്രവചനങ്ങൾ നടത്തിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് എന്നിവരുടെ അഭിമാനപ്പോരാട്ടമാണ് നടന്നത്.