ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ സന്ദര്‍ശിച്ചു. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വഴിയൊരുക്കുന്നു എന്നാരോപിച്ച് നേരത്തേ ലഫ്റ്റനന്റ് ഗവര്‍ണറിനെ എഎപിക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.