ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ വിഷമദ്യം കഴിച്ച് 17 പേര് മരിച്ചു. ഇറ്റാ ജില്ലയിലെ ലുഹാരി ദര്‍വാജ, ലൗഖേര എന്നീ ഗ്രാമത്തില്‍പ്പെട്ടവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇവര്‍ വിഷമദ്യം കഴിച്ചിരുന്നത്. മൂന്നു പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയില്‍ നിന്നും നിരവധിപേരുടെ നില ഗുരുതരമാണ്.