നവംബർ എട്ട് മുതൽ എ ടി എമ്മുകളിൽ ക്യൂവാണ്. പിറ്റേ ദിവസം മുതൽ അത് ബാങ്കുകൾക്ക് മുന്നിലും നീണ്ടു. കേന്ദ്ര സാർക്കാരിന്റെ നോട്ട് നിരോധനത്തിൽ കുടുങ്ങിയ ജനങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പണത്തിനായി എ ടി എമ്മുകളിൽ ക്യു നിൽക്കുമ്പോൾ പണം കിട്ടണേ, തീരല്ലേ എന്നാണ് എല്ലാവരും മനസ്സിൽ ചിന്തിക്കുന്നത്.
എ ടി എമ്മുകളിൽ കാത്ത് നിന്നിട്ടും പണം എത്തിയില്ലെങ്കിലത്തെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. ഇതുപോലെ ബംഗളൂരുവിലെ എ ടി എമ്മിനു മുന്നിൽ നാടകീയമായ ഒരു രംഗമാണ് അരങ്ങേറിയത്. എ ടി എമ്മിലേക്ക് പണം നിറയ്ക്കാനെത്തിയ വാനുമായി ഡ്രൈവർ മുങ്ങി. ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയാണ് ഇയാൾ തട്ടിക്കൊണ്ട് പോയിരിക്കുന്നത്.