നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വിൽക്കാൻ ശ്രമിച്ച അച്ഛൻ പിടിയിൽ

ബുധന്‍, 16 മെയ് 2018 (19:21 IST)
ചണ്ഡീഗഡ്: മണിക്കുറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാകി വിൽക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹാലിയിൽ ഫേസ് സിക്സ് സിവിൽ ആശുപത്രിയിലാണ് യുവാവ് കുഞ്ഞിനെ വിൽക്കാനയി എത്തിയത്.
 
തിങ്കളാഴ്ച രാത്രിയോടെ ജസ്‌പാൽ സിങ് എന്നായാൾ ആശുപത്രിയിൽ എത്തുന്നത്. ഉച്ചക്ക് രണ്ട്മണിക്ക് തനിക്കൊരുയ് ആൺ കുഞ്ഞ് പിറന്നെന്നും കുഞ്ഞിനെ വിൽക്കാൻ താൻ തയ്യാറാണെന്നും ഇയാൾ ഡോക്ടറോട് പറയുകയായിരുന്നു. തുടർന്ന് കുഞ്ഞ് എവിടെ എന്ന് ടോക്ടർ ചോദിച്ചപ്പോൾ ഇയാൾ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവർ തുറന്നുകാണിച്ചു
 
അവശനിലയിലായിരുന്ന കുഞ്ഞിനെ ഉടൻ തന്നെ ഡോക്ടർ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പെൺകുഞ്ഞിനെയാണ് ഇയാൾ വിൽക്കാൻ ശമിച്ചത് എന്ന് പിന്നീട് ഡോക്ടർമാരുടെ പരിശോധനയിലാണ് കണ്ടെത്തിയത്. കുഞ്ഞ് ഇതേവരെ അപകടനില തരണം ചെയ്തിട്ടില്ല.
 
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഭാര്യയെ ചികിത്സിക്കുന്നതിന് പണം കണ്ടെത്താനണ് താൻ കുഞ്ഞിനെ വിൽക്കാൻ തയ്യാറായത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മൊഹാലിയിലെ ഒരു മാളിലെ ജീവനക്കാരനാണ് പിടിയിലാ‍യ ജസ്‌പാൽ സിങ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍