ഇനി ഒരു ജിഷ്ണു ആവര്‍ത്തിക്കരുത്; കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെതിരെ ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയിൽ

വെള്ളി, 24 മാര്‍ച്ച് 2017 (11:32 IST)
ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട് നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ കെ.പി. മഹിജ സുപ്രീം കോടതില്‍. സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ നിരോധിക്കണമെന്ന ആവശ്യമാണ്  മഹിജ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കുടാതെ കേരളത്തിലെ സ്വാശ്രയ കോളജുകൾ കോൺസെന്‍ട്രേഷൻ ക്യാംപായി മാറിയെന്നും കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണമെന്നും ഹർജിയിൽ പറയുന്നു.
 
അതേസമയം പാലക്കാട് ലക്കിടി ജവാഹർ ലോ കോളജ് രണ്ടാം വർഷ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസില്‍ കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചു പേരെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അന്നു രാത്രി തന്നെ അഞ്ചു പേരെയും വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്‌തു. മൂന്നാം പ്രതി സുചിത്രയ്ക്കു ചൊവ്വാഴ്ചയും ആറാം പ്രതി സുകുമാരന് ബുധനാഴ്ചയും വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കൃഷ്ണദാസിന് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങളിൽ  പൊലീസ് കാര്യമായ വീഴ്ചയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. 
 
 
 

വെബ്ദുനിയ വായിക്കുക