തമിഴ്‌നാട്ടിൽ ഇന്ന് 710 പേർക്ക് കൊവിഡ്, അഞ്ച് മരണം

ശനി, 23 മെയ് 2020 (19:50 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അഞ്ച് പേരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.സംസ്ഥാനത്ത് ആകെ 15,512 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 7915 പേർ ചികിത്സയിലാണ്. 103 പേർ രോഗബാധയെ തുടർന്ന് മരിച്ചു.
 

710 new #COVID19 cases & 5 deaths reported in Tamil Nadu today; the total number of positive cases in the state now stands at 15,512, of which 7,915 are active cases. Death toll now stands at 103: Tamil Nadu Health Department pic.twitter.com/dUOA4glZGF

— ANI (@ANI) May 23, 2020
നിലവിൽ രാജ്യത്ത് ഏറ്റവും കൊവിഡ് ബാധയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.ചെന്നൈയിൽ മാത്രം ഇതുവരെയായി 9989 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍