24 മണിക്കൂറിനിടെ രാജ്യത്ത് വര്‍ധിച്ചത് 35 ശതമാനം കോവിഡ് കേസുകള്‍; മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങളും

ശനി, 1 ജനുവരി 2022 (08:18 IST)
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്കെന്ന് സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങളും. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് അതിവേഗം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതാണ് ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 23,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,000 ആയിരുന്നു. 24 മണിക്കൂറിനിടെ ഒറ്റയടിക്ക് 35 ശതമാനം കോവിഡ് കേസുകള്‍ ഉയര്‍ന്നതായാണ് കണക്ക്. ഒമിക്രോണ്‍ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതും ഭീഷണിയാകുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍