മൂന്നാം തരംഗം ഉറപ്പാണെന്ന് ആരോഗ്യവിദഗ്ധര്‍ കേന്ദ്രത്തെ അറിയിച്ചു. 'മൂന്നാം കോവിഡ് തരംഗം ഉറപ്പാണ്, അതിനായി സജ്ജമായിരിക്കണം,' പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വി.വിജയരാഘവന്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ രോഗവ്യാപനം അതിരൂക്ഷമായേക്കും. എന്നാല്‍, മൂന്നാം തരംഗം എപ്പോള്‍ എന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പ്. വൈറസിന്റെ വ്യാപനശേഷി വര്‍ധിച്ചതാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ കാരണം.