കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുംമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകര്‍ പറയുന്നു. ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ജൂലൈ പകുതിയോടെ ഏറ്റവും കൂടിയ നിലയിലെത്തും. സെപ്റ്റംബറോടെയാകും ഇതിന് ശമനമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം നാലാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്.