തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ കയ്യിലാണെന്ന വിവാദ പ്രസ്താവന; അമിത് ഷായ്ക്ക് നോട്ടീസ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ കയ്യിലാണെന്ന ബിജെപി ബംഗാള്‍ നേതാവിന്റെ പ്രസ്താവനയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വെള്ളിയാഴ്ചയ്ക്കം കമ്മിഷന് വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ കയ്യിലാണെന്നും വരുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടാളത്തെ ഉപയോഗിക്കുമെന്നും നടനും ബിജെപി നേതാവുമായ ജെയ് ബാനര്‍ജി പറഞ്ഞത് വന്‍ വിവാദമായിരുന്നു.
.