പെത്‌ലാഭുർജ് സി എ ആര്‍ (സിറ്റി ആംഡ് റിസര്‍വ്) ലെ കോണ്‍സ്റ്റബിള്‍ ആയ ഇദ്ദേഹം ആല്‍വാലിലെ അയ്യപ്പനഗറിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച 11 മണിയോടെ സഹോദരിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ആല്‍വാല്‍ ഇന്‍സ്‌പെക്‌ടര്‍ ടി ആനന്ദ് റെഡ്ഡി പറഞ്ഞു. പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ നാലു ദിവസമായി പ്രസാദ് ജോലിക്ക് ഹാജരായിരുന്നില്ല എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നെന്നും സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിനു ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്നും ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.