മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് ബുള്ളി ഭായ് ആപ്പ്, പരാതിയുമായി മാധ്യമപ്രവർത്തക

ഞായര്‍, 2 ജനുവരി 2022 (16:17 IST)
സുള്ളി ഡീൽസി'നുശേഷം മുസ്ലിം വനിതകളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പുതിയ പ്രചാറ്റണം. ബുള്ളി ഭായ് എന്ന പേരിലുള്ള പുതിയ ആപ്പ് വഴിയാണ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന പ്രചാരണം നടക്കുന്നത്. സംഭവത്തിൽ ദില്ലിയുടെ മാധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പോലീസ് കേസെടുത്തു.
 
പരിചയമില്ലാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതി. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാനുള്ളവയാണെന്നും താനുൾപ്പടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങൾ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തക പരാതിയിൽ പറയുന്നു. 
 
നേരത്തെ സുള്ളി ഡീൽസ് എന്ന സമാനമായ ആപ്പ് ഉപയോഗിച്ച് സമാന രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിക്കു​കയും അവരെ വിൽപനയ്ക്ക് എന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍