ചിരഞ്ജീവി ബിജെപിയില്‍ ചേര്‍ന്നേക്കും
സഹോദരനു പിന്നാലെ ചിരഞ്ജീവിയും ബിജെപിയിലേക്കെന്ന് വാര്‍ത്തകള്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തില്‍ മോഡിക്കുവേണ്ടി വന്‍ പ്രചാരണമാണ് നടത്തിയിരുന്നത്.
ഇതിന്റെ ഫലമായി എന്‍ഡിഎ ആന്ധ്രയില്‍ വിജയം കൊയ്തിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പെ തന്നെ ചിരഞ്ജീവി ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
ബിജെപിയില്‍ ചേരണമെന്ന് പവന്‍ കല്യാണ്‍ ചിരഞ്ജീവിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മോഡിയുടെ അടുത്ത ആള്‍ കൂടിയാണ് പവന്‍ കല്യാണ്‍. ഈ അഭ്യര്‍ത്ഥന താരം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല എന്നതാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനം.