ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍ ; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റില്‍ വളരുന്നത് ഭ്രൂണം

വെള്ളി, 15 ഡിസം‌ബര്‍ 2017 (10:41 IST)
സയാമീസ് ഇരട്ടകളും ഇരട്ടക്കുട്ടികളും  പിറക്കുന്നത് സാധാരണയാണ്.  എന്നാല്‍ ഒരു കുഞ്ഞിന്‍റെ വയറ്റില്‍ മറ്റൊരു കുഞ്ഞ് ജീവന്‍ പിറവിയെടുത്താലോ?. അങ്ങനെ ഒരു സംഭവമാണ് ബിഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 3 മാസം പ്രായമുള്ള ആണ്‍ കുഞ്ഞിന്റെ വയറ് വീര്‍ത്തുവരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ ചെന്നു. 
 
വയറ്റില്‍ മുഴ വളരുന്നുവെന്നാണ് ഡോക്ടര്‍മാരും കരുതിയത്. എന്നാല്‍ പരിശോധനാഫലം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിന്റെ വയറിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുകയാണ്. ഗര്‍ഭകാലത്ത് ഇരട്ടകളായി വളര്‍ച്ചയാരംഭിക്കുകയും എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍പിരിയാതെ വരികയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ വയറിനകത്ത് കുഞ്ഞുടല്‍ വളര്‍ച്ച പ്രാപിക്കുന്നത്. ശിശുവിന്റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു. ഇതിന് ഏതാണ്ട് ഒരു കിലോ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഈ മാംസപിണ്ഡം നീക്കം ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍