മോഡിയ്ക്ക് സമന്‍സ് അയച്ച കോടതി നടപടിയെ തള്ളി വൈറ്റ് ഹൌസ്

ശനി, 27 സെപ്‌റ്റംബര്‍ 2014 (12:03 IST)
നരേന്ദ്ര മോഡിയ്ക്ക് സമന്‍സ് അയച്ച കോടതി നടപടിയെ തള്ളി വൈറ്റ് ഹൌസ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമന്‍സ് അയക്കാന്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിക്ക് അധികാരമില്ലെന്നും രാഷ്ട്രത്തലവന്മാര്‍ക്ക് നിയമനടപടികളില്‍ നിന്ന് നയതന്ത്ര പരിരക്ഷയുണ്ടെന്നുമാണ് സംഭവത്തെപ്പറ്റി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.

നേരത്തെ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് 21 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിരുന്നു.
ജസ്റ്റിസ് സെന്റര്‍ എന്ന സന്നദ്ധ സംഘടനയാണ് കോടതിയില്‍ മോഡിയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.









വെബ്ദുനിയ വായിക്കുക